'നാലരക്കൊല്ലം പിന്നിട്ട് ഇന്ന് വര്‍ദ്ധിച്ച ജനപിന്തുണയുടെ സൂര്യവെളിച്ചത്തില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ ഏറ്റവും പ്രധാന കരുത്ത് എന്താണ്? പലരീതിയില്‍ വിശദീകരിച്ച് ഉത്തരം പറയാവുന്ന ചോദ്യമാണ്. ജനജീവിതത്തെക്കുറിച്ചുള്ള ശരിയായ അറിവ് എന്ന് ചുരുക്കിയും ഉത്തരം പറയാം. വികസനവും ക്ഷേമവും എന്ത് എങ്ങനെയായിരിക്കണമെന്ന് എല്ലാ ഘട്ടത്തിലും അനൗദ്യോഗിക മേഖലയിലെ പ്രതിഭകളോടും ജനങ്ങളോടും ചര്‍ച്ച ചെയ്യാനും കേള്‍ക്കാനും സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറായി എന്നതാണത്'
അശോകന്‍ ചരുവിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഇന്ന് തൃശൂരില്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ പര്യടന പരിപാടിയില്‍ പങ്കെടുത്തു. ജീവിതത്തിലെ ഒരു മികച്ച അനുഭവമായി അത് രേഖപ്പെടുത്തുന്നു. ഭാവി കേരളത്തെക്കുറിച്ചും തൃശൂര്‍ ജില്ലയെക്കുറിച്ചും കൃത്യമായ ഒരു ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആമുഖം. ഒരു പാഴ്വാക്ക് പോലുമില്ലാതെ സമഗ്രവും സംക്ഷിപ്തവുമായ ആലോചനകള്‍ സമയബന്ധിതമായി നടന്നു.
ആരോഗ്യം, വിദ്യഭ്യാസം, കൃഷി, മാലിന്യസംസ്‌കരണം, ശുദ്ധജലം, സിനിമ, പെര്‍ഫോമിംഗ് ആര്‍ട്ടുകള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും മുന്നില്‍ വന്നത്. എല്ലാം മുഖ്യമന്ത്രി കുറിച്ചെടുത്തു. അവതരിപ്പിച്ച വിഷയങ്ങളില്‍ ഉടനെ നടപടിയെടുക്കേണ്ടവ, ആലോചന ആവശ്യമുള്ളവ, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തേണ്ടവ എന്നിങ്ങനെ തരംതിരിച്ച് അവലോകനം ചെയ്തു മറുപടി പറഞ്ഞു.
നാലരക്കൊല്ലം പിന്നിട്ട് ഇന്ന് വര്‍ദ്ധിച്ച ജനപിന്തുണയുടെ സൂര്യവെളിച്ചത്തില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ ഏറ്റവും പ്രധാന കരുത്ത് എന്താണ്? പലരീതിയില്‍ വിശദീകരിച്ച് ഉത്തരം പറയാവുന്ന ചോദ്യമാണ്. ജനജീവിതത്തെക്കുറിച്ചുള്ള ശരിയായ അറിവ് എന്ന് ചുരുക്കിയും ഉത്തരം പറയാം. വികസനവും ക്ഷേമവും എന്ത് എങ്ങനെയായിരിക്കണമെന്ന് എല്ലാ ഘട്ടത്തിലും അനൗദ്യോഗിക മേഖലയിലെ പ്രതിഭകളോടും ജനങ്ങളോടും ചര്‍ച്ച ചെയ്യാനും കേള്‍ക്കാനും സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറായി എന്നതാണത്.
1947ല്‍ ആരംഭിച്ച രാജ്യത്തെ ജനകീയ സര്‍ക്കാരുകള്‍ക്കുണ്ടായിരുന്ന പ്രധാന പരിമതി അനുഭവങ്ങളുടെ, വിശേഷിച്ചും സാമാന്യ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുള്ള അറിവിന്റെ അഭാവമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം മണ്ണിരയേപ്പോലെ അടിത്തട്ടില്‍ നിന്നുള്ള അനുഭവങ്ങളെ മുകള്‍തട്ടിലേക്ക് കൊണ്ടുവരുന്നതാണ്. പക്ഷേ അതു പലപ്പോഴും അങ്ങനെ ഉണ്ടായില്ല. അഞ്ചു കൊല്ലം കൂടുമ്പോള്‍ വോട്ടു ചെയ്യുക എന്നതു മാത്രമായിരുന്നു ജനങ്ങളുടെ ചുമതല. അതുകൊണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രം പങ്കെടുക്കുന്ന ഏകപക്ഷീയമായ ആസൂത്രണവും നിര്‍വ്വഹണവുമാണ് പലപ്പോഴും നടന്നിരുന്നത്.
അതിന്റെ ദുരന്തം നമ്മള്‍ ഏറെ അനുഭവിച്ചു. രാഷ്ടീയനേതാക്കളിലും ഉദ്യോഗസ്ഥരിലും മാത്രമല്ല അറിവും അനുഭവവും ഉള്ളതെന്ന് തിരിച്ചറിഞ്ഞതിന്റെ കുതിപ്പിലാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..