KeralaLatest NewsIndia

നെയ്യാറ്റിന്‍കരയിലെ സംഭവം: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം റൂറല്‍ എസ് പിയായ ബി അശോകിനാണ് അന്വേഷണ ചുമതല.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു . മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ് പിയായ ബി അശോകിനാണ് അന്വേഷണ ചുമതല.

മരിച്ച ദമ്പതിമാരുടെ അയല്‍വാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി കുടിയൊഴിപ്പിക്കല്‍ നടപടികളുമായി പോലീസ് മുന്നോട്ട് പോയെന്നാണ് ആരോപണം. ജനുവരി നാലാം തിയതി വരെ സാവകാശം നല്‍കികൊണ്ട് കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി പോലീസ് മുന്നോട്ട് പോയത്.

read also: കർണാടക നിയമ നിര്‍മാണസഭാ ഡെപ്യുട്ടി സ്പീക്കറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചോറുണ്ണാൻ പോലും സമ്മതിക്കാതെയായിരുന്നു നടപടി. ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്. രാജന്‍ പോലീസിനോട് സാവകാശം ചോദിച്ചുവെങ്കിലും നല്‍കിയില്ല. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി പോലീസിനോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല എന്നി ആരോപണങ്ങളാണ് പോലീസിനെതിരെ ഉയരുന്നത്. പോലീസിന് സംഭവത്തില്‍ വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തല്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button