Latest NewsNewsCrime

യുപിയിൽ തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ തല്ലിക്കൊന്നു

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ തല്ലിക്കൊന്നു. വടി ഉപയോ​ഗിച്ച് രണ്ടുപേർ ചേർന്നാണ് ഇയാളെ അടിച്ചുകൊന്നിരിക്കുന്നത്. നോക്കി നിന്ന ഒരാൾ പോലും ഇയാളുടെ രക്ഷിക്കാനായി എത്തിയില്ല. ക്രൂരമായ കൊലപാതകം നടക്കുമ്പോൾ സമീപത്തിലൂടെ വാഹനങ്ങൾ കടന്നു പോകുകയാണ് ഉണ്ടായത്. ദൃക്സാക്ഷികളിലൊരാൾ പകർത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തിങ്കളാഴ്ച രാവിലെയാണ് അജയ് എന്നയാൾ റോഡിൽ വച്ച് അടിച്ചുകൊല്ലുന്നത്. ആളുകൾ വാഹനം നിർത്തി സംഭവം നോക്കുകയും പ്രതികരിക്കാതെ പോകുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കാണാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button