Latest NewsNewsIndia

രജനികാന്തിന്റെ രാഷ്രീയ പിന്മാറ്റത്തെ കുറിച്ച് പ്രതികരണവുമായി സഹോദരന്‍

രജനികാന്തിന്റെ മനസ്സ് മാറ്റാന്‍ ആരെക്കൊണ്ടും സാധിക്കില്ലെന്നാണ് ആര്‍ സത്യനാരായണന്‍ റാവു വ്യക്തമാക്കിയത്

ബെംഗളൂരു : തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്രീയ പ്രവേശനത്തില്‍ ആവേശത്തിലായിരുന്നു തമിഴ് മക്കള്‍. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഹോദരന്‍ ആര്‍ സത്യനാരായണന്‍ റാവു. രജനികാന്തിന്റെ മനസ്സ് മാറ്റാന്‍ ആരെക്കൊണ്ടും സാധിക്കില്ലെന്നാണ് ആര്‍ സത്യനാരായണന്‍ റാവു വ്യക്തമാക്കിയത്.

” അദ്ദേഹം പാര്‍ട്ടി രൂപീകരിയ്ക്കും എന്നാണ് ഞങ്ങളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണത്താലാണ് അതില്‍ നിന്ന് പിന്നോട്ടു പോയത്. അതുകൊണ്ട് അദ്ദേഹത്തെ നിര്‍ബന്ധിക്കാനാവില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനം എടുത്താലും പൂര്‍ണമായും ശരിയായിരിക്കും. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് വിളിച്ച് അന്വേഷിച്ചു. രജനിക്ക് ഗുരുകൃപയുണ്ട്. എന്താണ് പറയുന്നത് അത് ചെയ്തിരിക്കും. കൊടുത്ത വാക്ക് എപ്പോഴും പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യും” – സത്യനാരായണന്‍ റാവു വ്യക്തമാക്കി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button