CinemaNewsEntertainmentKollywood

മാസ്റ്റർ റിലീസ് : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നടൻ വിജയ്

ചെന്നൈ: പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച്ച നടത്തി ഇളയ ദളപതി വിജയ്. മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നായിരുന്നു വിജയ് കൂടിക്കാഴ്ച്ച നടത്തിയത്.

Read Also : ദേശീയപാതയിൽ ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ച് വാഹനം നിർത്തിച്ച് കവർച്ച ; വിഡിയോ പുറത്ത്

തിയറ്ററുകളിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തു കളയാൻ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. സെൻസറിംഗ് പൂർത്തിയായ മാസ്റ്റർ പൊങ്കൽ റിലീസായി തിയറ്ററിൽ എത്തുമെന്നാണ് സൂചന. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകൻ. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

തിയറ്ററുകൾ തുറക്കുന്ന മുറയ്ക്ക് 50 ശതമാനം പേരെ മാത്രമെ അനുവദിക്കൂവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്നും ഈ നിയന്ത്രണം മാറ്റി മുഴുവൻ ആളുകളെ പ്രവേശിപ്പിക്കണമെന്നുമായിരുന്നു  വിജയ് ആവശ്യപ്പെട്ടതെന്നാണ് വിവരം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button