29 December Tuesday

ബ്രിട്ടനിൽനിന്നെത്തിയ 6 പേർക്ക്‌ വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2020


ന്യൂഡല്‍ഹി> ബ്രിട്ടനിൽനിന്നെത്തിയ 6 പേർക്ക്‌ വ്യാപനശേഷി കൂടുതലുള്ള ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്  സ്ഥിരീകരിച്ചു. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വൈറസ്‌  സ്ഥിരീകരിച്ചത്.

ബ്രിട്ടനിൽ ഈ വൈറസ്‌ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത്‌ കൂടുതൽ ജാഗ്രതവേണമെന്ന്‌  കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
                                                                                                                                    
ഡിസംബര്‍ 23നും 25നും ഇടയില്‍ ഏതാണ്ട് 33,000 പേരാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. ഇവരില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവസാമ്പിളുകള്‍ പരിശോധിച്ചപ്പോളാണ്‌  ആറ് പേര്‍ക്കാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്.

ആറുപേരേയും നിരീക്ഷണത്തിലാക്കി.  ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ക്വാറന്റീനിലേക്ക് മാറ്റിയെന്നും  സര്‍ക്കാര്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top