തിരുവനന്തപുരം > നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി മകൻ രഞ്ജിത്ത് രാജ്. പരാതിക്കാരി വസന്തക്ക് സഹായം നൽകിയത് കോൺഗ്രസാണെന്ന് മകൻ ആരോപിച്ചു.
വസന്ത കോൺഗ്രസിന്റെ സഹായത്തോടെയാണ് എല്ലാം നടത്തിയതെന്ന് രാജന്റെ ഇളയ മകൻ രഞ്ജിത്ത് പറയുന്നു. താനും പിതാവും സ്റ്റേഷനിലെത്തിയപ്പോൾ വസന്തക്ക് കസേരയിട്ട് നൽകിയെന്നും തന്നേയും പിതാവിനേയും പൊലീസ് നിർത്തുകയായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. വസന്തയ്ക്ക് എല്ലാ സഹായവും നൽകിയിരുന്നത് കോൺഗ്രസാണെന്നും രഞ്ജിത്ത് ആരോപിച്ചു.
അതേസമയം, രാജൻ-അമ്പിളി ദമ്പതികളുടെ കുടുംബത്തിന് ഭൂമി വിട്ടുനൽകില്ലെന്ന് അയൽവാസി വസന്ത പറഞ്ഞു. നിയമത്തിന്റെ മുന്നിൽ മുട്ടുകുത്തിച്ചിട്ട് എന്തുവേണമെങ്കിലും ചെയ്യാം എന്നാണ് വസന്തയുടെ പ്രതികരണം.
"ഞാൻ കഷ്ടപ്പെട്ട് വാങ്ങിയ വസ്തുവാണ്. ഈ കോളനിയിലുള്ള ഗുണ്ടകളെല്ലാം ചേർന്ന് എന്നെ ഒറ്റപ്പെടുത്തി. ഈ കോളനിക്കാർ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് എനിക്ക് നിയമത്തിനു മുന്നിൽ മുട്ടുകുത്തിച്ചേ പറ്റൂ. വസ്തു എന്റേതാണെന്ന് തെളിയിക്കണം. ഗുണ്ടായിസം കാണിച്ചവർക്ക് എഴുതിക്കൊടുക്കില്ല. പാവങ്ങൾക്ക് എഴുതി നൽകാൻ പറഞ്ഞാൽ നൽകും." വസന്ത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..