KeralaLatest NewsNews

പാലായിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥി എന്ന് പിജെ ജോസഫ്, എൻസിപി വലത്തേക്കോ?

പ്രതിസന്ധികൾ മറികടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയിലെ ഭരണം യുഡിഎഫ്തിരിച്ചു പിടിക്കുമെന്നും പിജെ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു

കോട്ടയം: 2021 ൽ നടക്കുവാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫ്. എന്‍സിപി സ്ഥാനാർത്ഥിയായി തന്നെ അവിടെ നിന്നും തന്നെ മാണി സി കാപ്പന്‍ ജനവിധി തേടും എന്നും പിജെ ജോസഫ് പറഞ്ഞു.

യുഡിഎഫിലെ ധാരണപ്രകാരം പലാ സീറ്റിന് പിജെ ജോസഫ് വിഭാഗത്തിന് അവകാശം ഉണ്ട്. അതുകൊണ്ട് സീറ്റ് എൻസിപി ക്ക് വിട്ടുനൽകാൻ കേരളാ കോൺഗ്രസ് തയ്യാറാണ്. മറ്റു ഉപാധികളില്ലാതെ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

തൊടുപുഴ ഭരണം നഷ്ടമായതിൽ യുഡിഎഫിലെ തർക്കം മൂലമല്ല. അതിൽ കേരളാ കോൺഗ്രസിന് യാതൊരു പങ്കുമില്ല. മുസ്ലീം ലീഗിനായി മത്സരിച്ച കൗണ്‍സിലര്‍ കാല് മാറിയതാണ് തൊടുപുഴയിൽ ഭരണം നഷ്ടപ്പെട്ടത്. ലീഗിൽ ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങൾ മൂലമാണ് അങ്ങനെ സംഭവിച്ചത്. ആ പ്രശ്‌നത്തിന്റെ പേരിലുണ്ടായ പ്രതിസന്ധികൾ മറികടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയിലെ ഭരണം യുഡിഎഫ്തിരിച്ചു പിടിക്കുമെന്നും പിജെ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button