ലണ്ടൻ
ചാമ്പ്യൻമാരായ ലിവർപൂളിനെ വെസ്‌റ്റ് ബ്രോംവിച്ച് തളച്ചു (1–-1). സമനിലയിൽ കുരുങ്ങിയെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. കളിയുടെ തുടക്കത്തിൽ സാദിയോ മാനെയുടെ ഗോളിൽ ലിവർപൂൾ ലീഡ് നേടി. കളിയിൽ ലിവർപൂളിനായിരുന്നു പൂർണ ആധിപത്യം. എന്നാൽ, കളി തീരാൻ ഏഴു മിനിറ്റ് മാത്രം ശേഷിക്കെ സെമി അജായിയുടെ ഹെഡർ വെസ്‌റ്റ്‌ബ്രോംവിച്ചിന് അപ്രതീക്ഷിത സമനിലയൊരുക്കി.
പതിനഞ്ചു കളിയിൽ 32 പോയിന്റാണ് ലിവർപൂളിന്. 29 പോയിന്റുള്ള എവർട്ടനാണ് രണ്ടാമത്. ടോട്ടനം ഹോട്‌സ്‌പറിനെ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ് കുരുക്കി (1–-1). അവസാന നിമിഷം റൊമെയ്‌ൻ സയ്‌സിന്റെ ഹെഡർ വൂൾവ്‌സിന് സമനില നൽകി. ടൻഗുയ് എൻഡോംബെലെയിലൂടെ കളിയുടെ ആദ്യമിനിറ്റിൽത്തന്നെ ടോട്ടനം മുന്നിലെത്തിയിരുന്നു. 26 പോയിന്റുമായി അഞ്ചാമതാണ് ടോട്ടനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..