Latest NewsIndia

ശിവസേനയെ കയ്യൊഴിഞ്ഞു കോൺഗ്രസ്: സേന യുപിഎയുടെ ഭാഗമല്ല, സഖ്യം മഹാരാഷ്ട്രയിൽ മാത്രം

യു.പി.എ. വികസിപ്പിക്കണമെന്ന ശിവസേനാ വക്‌താവ്‌ സഞ്‌ജയ്‌ റൗത്തിന്റെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു ചവാന്‍.

മുംബൈ: ശിവസേനയുമായുള്ള സഖ്യം മഹാരാഷ്‌ട്രയില്‍ മാത്രമാണെന്നു കോണ്‍ഗ്രസ്‌. ശിവസേന ഐക്യ പുരോഗമന സഖ്യത്തിന്റെ (യു.പി.എ.) ഭാഗമല്ലെന്നും അവരുമായുള്ള സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്‌ഥാനത്തിലാണെന്നും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ അശോക്‌ ചവാന്‍ വ്യക്‌തമാക്കി. യു.പി.എ. വികസിപ്പിക്കണമെന്ന ശിവസേനാ വക്‌താവ്‌ സഞ്‌ജയ്‌ റൗത്തിന്റെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു ചവാന്‍.

നേരത്തേ എന്‍.സി.പി. അധ്യക്ഷന്‍ ശരദ്‌ പവാര്‍ യു.പി.എ. അധ്യക്ഷനാകണമെന്ന റൗത്തിന്റെ പ്രസ്‌താവനയും കോണ്‍ഗ്രസിന്റെ അതൃപ്‌തിക്ക്‌ കാരണമായിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെപ്പോലെ പാര്‍ട്ടികള്‍ക്കതീതമായി സ്വീകാര്യതയുള്ള നേതാവാണ്‌ പവാറെന്നായിരുന്നു റൗത്തിന്റെ പ്രസ്‌താവന. കേന്ദ്രത്തിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരേ എല്ലാ പ്രതിപക്ഷ കക്ഷികളും യോജിക്കണമെന്നും റൗത്ത്‌ ആഹ്വാനം ചെയ്‌തിരുന്നു.

read also: ഇന്ത്യയിലെ ആദ്യ ഡ്രൈവർ രഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

മഹാരാഷ്‌ട്രയില്‍ സര്‍ക്കാരിനെ നയിക്കുന്ന ശിവസേന, കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം മഹാവികാസ്‌ അഖാഡി സഖ്യം രൂപീകരിച്ചാണ്‌ അധികാരം പങ്കിടുന്നത്‌.അതിനിടെ, പഞ്ചാബ്‌ ആന്‍ഡ്‌ മഹാരാഷ്‌ട്ര കോ ഓപ്പറേറ്റീവ്‌ (പി.എം.സി.) ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ സഞ്‌ജയ്‌ റൗത്തിന്റെ ഭാര്യ വര്‍ഷയ്‌ക്ക്‌ വീണ്ടും ഇ.ഡി. നോട്ടീസ്‌ നല്‍കി. ഈ മാസം 29 ന്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്നാവശ്യപ്പെട്ടാണ്‌ നോട്ടീസ്‌. കഴിഞ്ഞ 11 ന്‌ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വര്‍ഷ ഹാജരായിരുന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button