ചാവക്കാട് > ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി മഹിളാ അസോസിയേഷൻ ജില്ലാ ജോയിൻറ് സെക്രട്ടറി എൽ ഡി എഫിലെ ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു. യു ഡി എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദിനെ 9 നെ തിരെ 23 വോട്ടിനാണ് പരാജയ പെടുത്തിയത്.
അഡ്വ. മുഹമ്മദ് അൻവറാണ് ഷീജാ പ്രശാന്തിന്റെ പേര് നിർദേശിച്ചത്. പി കെ രാധാകൃഷ്ണൻ പിന്താങ്ങി. ജോയ്സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ബേബി ഫ്രാൻസിസ് പിന്താങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..