ലണ്ടൻ
ബ്രിട്ടണിൽ കണ്ടെത്തിയ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് വ്യാപകമായി പടരുന്നു. സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്നെത്തിയവരാണ് എല്ലാവരും. ഫ്രാൻസിൽ കഴിഞ്ഞ ആഴ്‌ചയുടെ അവസാനം പുതിയ വൈറസ് കണ്ടെത്തിയിരുന്നു.
ബ്രിട്ടണിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിദഗ്‌ധർ നിർദേശിച്ചു. രാജ്യത്തെ ഏറ്റവും ശക്തമായ നിയന്ത്രണമായ ടയർ നാലിൽ രാജ്യം മുഴുവൻ ഏർപ്പെടുത്തണമെന്നാണ് നിർദേശം. നിലവിൽ രാജ്യത്തിന്റെ കിഴക്ക്, തെക്ക്-–-കിഴക്ക് പ്രദേശങ്ങൾ ടയർ നാല് നിയന്ത്രണത്തിലാണ്. ബ്രിട്ടന്റെ ജനസംഖ്യയുടെ 40 ശതമാനം ഈ പ്രദേശത്താണ്.
സ്‌കോട്ട്‌ലാൻഡും ഉത്തര അയർലാൻഡും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ജപ്പാൻ തിങ്കളാഴ്‌ചമുതൽ മറ്റു രാജ്യത്തുനിന്ന് വരുന്നതിന് വിലക്ക് ഏർപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..