സ്വന്തം ലേഖകൻ
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 46 പേർ അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരം 41 അടക്കം 339 കേസ് രജിസ്റ്റർചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഐടി വിദഗ്ധരും യുവാക്കളുമാണ്. നഗ്നചിത്രങ്ങളും വീഡിയോകളും വാട്സാപ്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് കൂടുതലായി പ്രചരിക്കുന്നത്.
മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസുകൾ–- 46. ഇവിടെ 48 ഉപകരണവും പിടിച്ചെടുത്തു. പാലക്കാട് 38 ഉം ആലപ്പുഴയിൽ 32ഉം തിരുവനന്തപുരം റൂറലിൽ 30 ഉം സിറ്റിയിൽ നാലു കേസും രജിസ്റ്റർ ചെയ്‌തു.സൈബർ ഡോം ഓഫീസർ എഡിജിപി മാനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സൈബർഡോം ഓപ്പറേഷൻ ഓഫീസർ സിയാം കുമാർ, ആർ യു രഞ്ജിത്ത്, എ അസറുദ്ദീൻ, എസ് എസ് വൈശാഖ്, എസ് സതീഷ്, ആർ കെ രാജേഷ്, എ പ്രമോദ്, ആർ പി രാജീവ്, ശ്യാം ദാമോദരൻ, എസ് ഇ സിസി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..