Latest NewsNewsCrime

ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം; നരബലിയെന്ന് സംശയം

ജയ്പൂര്‍: രാജസ്ഥാനില്‍ ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തുകയുണ്ടായി. കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിലെ ചിലര്‍ നരഹത്യ നടത്തിയതാണോ എന്ന സംശയത്തില്‍ പൊലീസ് ആ വഴിക്കും അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

ആള്‍വാര്‍ നവാലി ഗ്രാമത്തിലാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായ കുട്ടിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ കാണാതായതിന് പിന്നാലെ അച്ഛന്‍ പൊലീസില്‍ പരാതി നല്കുകയുണ്ടായി. കുട്ടിയുടെ മരണത്തില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയ അച്ഛന്‍, മകനെ അവര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. പണത്തോടുള്ള ആര്‍ത്തിയാണ് ഇവരെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും അച്ഛന്‍ പറഞ്ഞു.

കുട്ടിയെ ബന്ധുക്കളില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് അച്ഛന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പണത്തോടുള്ള ആര്‍ത്തിയാണ് ഇതിനു കാരണം. കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button