28 December Monday

നഗരസഭ തെരഞ്ഞെടുപ്പ്: കൂത്തുപറമ്പില്‍ വി സുജാത ചെയര്‍മാന്‍, തലശേരിയില്‍ ജമുനാറാണി

വെബ് ഡെസ്‌ക്‌Updated: Monday Dec 28, 2020

വി സുജാത,ജമുനറാണി

കണ്ണൂര്‍> കൂത്തുപറമ്പ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ  വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ് വിജയിച്ചത്. കൂത്തുപറമ്പ് യുപി സ്‌കൂള്‍ റിട്ട പ്രധാനാധ്യാപികയായ  വി  സുജാത സിപിഐഎം കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ഏരിയകമ്മിറ്റിയംഗവുമാണ്.

തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ  28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജമുനറാണിക്ക്  36   വോട്ടും  ആശയ്ക്ക്  8 വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ് വോട്ട് നേടി. 50 അംഗങ്ങളാണ്വോട്ട്ചെയ്തത്. അസുഖത്തെ തുടര്‍ന്ന് സിപിഐ എമിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട് ചെയ്തില്ല.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top