News

രാഷ്ട്രീയത്തിലേക്കുള്ള ചുവടു വെയ്‌പോ ? ; സൗരവ് ഗാംഗുലി ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് ഗവര്‍ണര്‍ ധന്‍കര്‍ വ്യക്തമാക്കി

കൊല്‍ക്കത്ത : ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് ഗവര്‍ണര്‍ ധന്‍കര്‍ വ്യക്തമാക്കി.

” ഇന്ന് വൈകുന്നേരം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയ വിനിമയം നടത്തി. 1864-ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു” – ഗാംഗുലിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

തന്റെ രാജ്ഭവന്‍ സന്ദര്‍ശനത്തെ ‘ഉപചാരപൂര്‍വ്വമുള്ള ക്ഷണം’ എന്നു മാത്രമാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button