KeralaLatest NewsNews

മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ ; വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകം

ഇപ്പോള്‍ ഏറ്റവും പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കെ. മുരളീധരന്റെ ഫ്‌ളക്‌സാണ്

നെടുങ്കണ്ടം : തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയ്ക്ക് ശേഷം സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നേതാക്കന്മാരെ മുന്‍ നിരയിലേക്ക് കൊണ്ടു വരാന്‍ ആവശ്യപ്പെടുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കെ. മുരളീധരന്റെ ഫ്‌ളക്‌സാണ്.

‘മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഫ്‌ളക്‌സാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ടം കോളനി മേഖലയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്ലാറില്‍ മാത്രമുണ്ടായിരുന്ന ഫ്‌ളക്‌സ് ഞായറാഴ്ച രാവിലെയാണ് പട്ടം കോളനി മേഖലയില്‍ വ്യാപകമായി സ്ഥാപിച്ചത്.

ഇടുക്കി ഡി.സി.സി പ്രസിഡന്റും ഐ വിഭാഗക്കാരനുമായ ഇബ്രാഹിം കുട്ടി കല്ലാറിന്റെ വീട് സ്ഥിതി ചെയ്യുന്ന പാമ്പാടുംപാറയിലും നെടുങ്കണ്ടം, കല്ലാര്‍, മുണ്ടിയെരുമ, തൂക്കുപാലം മേഖലകളിലുമാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് നെടുങ്കണ്ടം എന്ന പേരിലാണ് ഫ്‌ളക്‌സുകള്‍. എന്നാല്‍, ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത് തന്റെയോ പാര്‍ട്ടിയുടേയോ അറിവോടെയല്ലെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഫ്‌ളക്‌സ് വെച്ചവരെ കണ്ടെത്തി പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button