Latest NewsNewsInternational

ഭക്ഷണം മാത്രമല്ല ഈ റെസ്‌റ്റോറന്റില്‍ പണവും സൗജന്യമായി ലഭിക്കും

ആവശ്യപ്പെടുന്നവര്‍ക്ക് ഇവിടെ നിന്ന് പണം നല്‍കുന്നതും വീഡിയോയില്‍ കാണാം

പണം ഇല്ലാത്തവര്‍ക്ക് ഭക്ഷണം സൗജന്യമായി കഴിയ്ക്കാവുന്ന റെസ്റ്റോറന്റുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണവും ആവശ്യമെങ്കില്‍ പണവും സൗജന്യമായി നല്‍കുന്ന ഒരു റസ്റ്റോറന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ പ്രമുഖ യൂട്യൂബറായ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ ആണ് ഇത്തരമൊരു റസ്റ്റോറന്റിന്റെ ആശയവുമായി എത്തിയിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ സൗജന്യ റെസ്റ്റോറന്റ് എന്ന വിശേഷണത്തോടെയാണ് മിസ്റ്റര്‍ ബീസ്റ്റ് തന്റെ പുതിയ വീഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്. ഈ റെസ്റ്റോറന്റില്‍ ആളുകള്‍ വരുന്നതും ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ പോകുന്നതും വീഡിയോയില്‍ കാണാം. ആവശ്യപ്പെടുന്നവര്‍ക്ക് ഇവിടെ നിന്ന് പണം നല്‍കുന്നതും വീഡിയോയില്‍ കാണാം.

വരിവരിയായി കടയ്ക്ക് മുന്നില്‍ നിരവധി പേര്‍ നില്‍ക്കുന്നത് കാണാം. മാത്രമല്ല, ഭക്ഷണം തീരുന്നതിന് അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. 2019-ല്‍ ഏറ്റവുമധികം വ്യൂവേഴ്സിനെ നേടിയ യൂട്യൂബര്‍മാരില്‍ ഒരാളാണ് മിസ്റ്റര്‍ ബീസ്റ്റ്. ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തിയില്‍ രണ്ട് അഭിപ്രായമാണ് ആളുകള്‍ക്കുള്ളത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് മിസ്റ്റര്‍ ബീസ്റ്റ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന തരത്തിലും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button