ദുബായ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ദശാബ്‌ദത്തിലെ ടീമുകളിൽ ഇന്ത്യൻ ആധിപത്യം. ഏകദിന, ട്വന്റി ടീമുകളുടെ ക്യാപ്‌റ്റനായി മഹേന്ദ്ര സിങ് ധോണിയെയാണ് തെരഞ്ഞെടുത്തത്. ടെസ്‌റ്റ് ടീമിന്റെ ക്യാപ്‌റ്റനായി തെരഞ്ഞെടുത്തത് വിരാട് കോഹ്‌ലിയെയും.
മുപ്പത്തൊമ്പതുകാരനായ ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഈ വർഷം വിരമിച്ചിരുന്നു. ഏകദിന ടീമിൽ മൂന്നും ട്വന്റി–-20 ടീമിൽ നാലും ഇന്ത്യൻ താരങ്ങളുണ്ട്. ടെസ്‌റ്റ് ടീമിൽ രണ്ടുപേർ.ടെസ്‌റ്റ് ടീം:- വിരാട് കോഹ്‌ലി (ക്യാപ്‌റ്റൻ), ആർ അശ്വിൻ (ഇന്ത്യ), അലസ്‌റ്റയർ കുക്ക്, ബെൻ സ്‌റ്റോക്‌സ്, സ്‌റ്റുവർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്‌സൺ (ഇംഗ്ലണ്ട്), ഡേവിഡ് വാർണർ, സ്‌റ്റീവൻ സ്‌മിത്ത് (ഓസ്‌ട്രേലിയ), കെയ്‌ൻ വില്യംസൺ (ന്യൂസിലൻഡ്), കുമാർ സംഗക്കാര (ശ്രീലങ്ക).
ഏകദിന ടീം: മഹേന്ദ്ര സിങ് ധോണി (ക്യാപ്‌റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി (ഇന്ത്യ), ഡേവിഡ് വാർണർ, മിച്ചെൽ സ്‌റ്റാർക് (ഓസ്‌ട്രേലിയ), എ ബി ഡി വില്ലിയേഴ്‌സ്, ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അൽ ഹസ്സൻ (ബംഗ്ലാദേശ്), ബെൻ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), ട്രെന്റ് ബോൾട്ട് (ന്യൂസിലൻഡ്), ലസിത് മലിംഗ (ശ്രീലങ്ക).
ട്വന്റി–-20 ടീം: മഹേന്ദ്ര സിങ് ധോണി (ക്യാപ്‌റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുമ്ര (ഇന്ത്യ), ക്രിസ് ഗെയ്‌ൽ, കീറൺ പൊള്ളാർഡ് (വെസ്‌റ്റിൻഡീസ്), ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്‌ട്രേലിയ), എ ബി ഡി വില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), റഷീദ് ഖാൻ (അഫ്‌ഗാനിസ്ഥാൻ), ലസിത് മലിംഗ (ശ്രീലങ്ക).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..