COVID 19Latest NewsNewsInternational

കോവിഡ് രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

വാഷിംഗ്ടൺ : കോവിഡ് രോഗിയായ യുവാവ് മറ്റൊരു രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ലോസ്ആഞ്ജലസിലെ ആന്റിലോപ് വാലി ആശുപത്രിയിലാണ് സംഭവം. 37 കാരനായ യുവാവാണ് 82 കാരനായ കൊറോണ രോഗിയെ തലയ്ക്കടിച്ച് കൊന്നത്. ഇരുവരും ഒരേ മുറിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജെസി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്

82 വയസുള്ള രോഗി ആശുപത്രി മുറിക്കകത്ത് പ്രാർത്ഥിക്കുന്നത് കണ്ടതാണ് ജെസിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഹേയ്റ്റ് ക്രൈം, എൽഡർ അബ്യൂസ് എന്നീ വകുപ്പുകൾ ചുമത്തിയാണ് ജെസിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button