ലണ്ടന്‍ > ചൈന അമേരിക്കയെ പിന്തള്ളി 2028ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. ആഗോള ജിഡിപിയില്‍ അമേരിക്കയ്ക്കുള്ള പങ്കാളിത്തം 2021 മുതല്‍ കുറഞ്ഞുതുടങ്ങുമെന്നും ക്രമേണ ചൈന അമേരിക്കയെ പിന്തള്ളുമെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ചൈന അമേരിക്ക 2033ല്‍ പിന്തള്ളുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, അതിനും അഞ്ചുവര്‍ഷം മുമ്പ് ചൈന മുന്നിലെത്തുമെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിയോട് ദ്രുതഗതിയില്‍ പ്രതികരിച്ച ചൈനയുടെ വൈദഗ്ധ്യമാണ് മുന്നേറ്റത്തിനു കാരണം. ചൈന പ്രതിവര്‍ഷം 5.7 ശതമാനം വളര്‍ച്ച നേടുമ്പോള്‍ അമേരിക്കയുടെ വളര്‍ച്ച 1.9 ശതമാനമെന്ന തോതിലാകും. ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ജപ്പാന്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, 2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്നേക്കാമെന്നും പ്രവചിക്കുന്നു. ജര്‍മനിയാകും അഞ്ചാം സ്ഥാനത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..