കൊച്ചി > എൽഡിഎഫ് ധാരണപ്രകാരം കൊച്ചി കോർപറേഷൻ മേയർ സ്ഥാനത്തേക്ക് അഡ്വ. എം അനിൽകുമാറും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ എ അൻസിയയും തിങ്കളാഴ്‌ച മത്സരിക്കും. കോർപറേഷൻ തെരഞ്ഞെടുപ്പിൽ എം അനിൽകുമാർ 33–-ാം ഡിവിഷനിൽനിന്നും (എളമക്കര നോർത്ത്) കെ എ അൻസിയ മട്ടാഞ്ചേരി ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്.
പൊതുപ്രവർത്തനരംഗത്ത് ജനങ്ങൾക്ക് സുപരിചിതനായ അഡ്വ. എം അനിൽകുമാർ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും എംജി സർവകലാശാല സിൻഡിക്കറ്റ് അംഗവുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. മൂന്നുതവണ കൊച്ചി കോർപറേഷൻ കൗൺസിലറായിരുന്നു.
എളമക്കര നോർത്ത് ഡിവിഷനിൽനിന്ന് 2010ൽ വിജയിച്ചിരുന്നു. 2010ൽ ഏഷ്യാനെറ്റ് ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. സിപിഐ പ്രതിനിധിയായ കെ എ അൻസിയ ഡിവിഷൻ അഞ്ചിൽനിന്നാണ് (മട്ടാഞ്ചേരി) വിജയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..