News

ഭര്‍ത്താവിനെ മര്‍ദിച്ചു അവശനാക്കി കെട്ടിയിട്ടശേഷം യുവതിയെ നാലംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

ചണ്ഡീഗഡ്: ഭര്‍ത്താവിനെ മര്‍ദിച്ചു അവശനാക്കി കെട്ടിയിട്ടശേഷം യുവതിയെ നാലംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി . ഹരിയാനയിലാണ് സംഭവം.
നേപ്പാളി യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 37കാരിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. യുവതിയും ഭര്‍ത്താവും കൃഷിയിടത്തിലെ ചെറിയ പമ്പ് ഹൗസിലാണ് രണ്ട് വയസുകാരിയായ മകളോടൊപ്പം താമസിച്ചുവന്നത്.

Read Also : വിവാദ മിശ്രവിവാഹം അസാധുവെന്ന് സീറോ മലബാര്‍ സഭ, റദ്ദായത് മുസ്ലിം യുവാവുമായുള്ള ക്രൈസ്തവ യുവതിയുടെ വിവാഹം

വ്യാഴാഴ്ച രാത്രി കാറിലെത്തിയ സംഘം ഭര്‍ത്താവിനെ മര്‍ദിച്ചു അവശനാക്കി വരാന്തയില്‍ കെട്ടിയിട്ടശേഷം തന്നെ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയശേഷം സംഘം അവിടെ നിന്നു പോവുകയായിരുന്നു. തുടര്‍ന്ന് യുവതി കെട്ടഴിച്ച് ഭര്‍ത്താവിനെ മോചിപ്പിച്ചു. അവര്‍ പണിയെടുക്കുന്ന പാടത്തിന്റെ ഉടമയുടെ സഹായത്തോടെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button