CinemaLatest NewsNewsEntertainmentKollywood

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു

ചെന്നൈ: രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുകയാണ്. ഒരാഴ്ച്ചത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിർദ്ദേശം നൽകിയിരിക്കുന്നത്.

ശാരീരിക അധ്വാനം വേണ്ടെന്നും സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും നിർദ്ദേശം നൽകി. കൊറോണ വൈറസ് സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണമെന്നും നടനോട് പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button