28 December Monday

നഗരസഭാ അധ്യക്ഷർ ഇന്ന്‌ ; ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ പകൽ രണ്ടിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2020


തിരുവനന്തപുരം  
കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷ തെരഞ്ഞെടുപ്പ്‌ തിങ്കളാഴ്‌ച പകൽ 11ന്‌ നടക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ പകൽ രണ്ടിന്‌. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്‌ ബുധനാഴ്‌ചയാണ്‌.

അധ്യക്ഷ, -ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി‌. തദ്ദേശസ്ഥാപന  ഓഫീസിലാണ്  യോഗം. ഓരോ അംഗവും യോഗത്തിനെത്തിയ സമയം വരണാധികാരിയുടെ രജിസ്റ്ററിൽ ഒപ്പുവയ്ക്കണം. വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയാണ്‌ ക്വാറം. ക്വാറമില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്ക്‌ മാറ്റണം. ആ യോഗത്തിൽ ക്വാറം നോക്കില്ല.  അധ്യക്ഷരായി  തെരഞ്ഞെടുക്കപ്പെടുന്നവർ വരണാധികാരി മുമ്പാകെയും ഉപാധ്യക്ഷർ അധ്യക്ഷർക്ക്‌ മുമ്പാകെയും പ്രതിജ്ഞചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top