Latest NewsNewsIndia

വൻ സ്വർണ്ണവേട്ട; 94 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 94 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണവുമായി യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വർണ്ണം പിടികൂടിയിരിക്കുന്നത്.

67.84 ലക്ഷം രൂപ വിലമതിക്കുന്ന 22 കാരറ്റിന്‍റെ അഞ്ച് സ്വർണ്ണ ബാറുകളും 27.2 ലക്ഷം രൂപ വിലമതിക്കുന്ന 593.55 ഗ്രാം ആഭരണങ്ങളുമാണ് പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button