ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ സ്റ്റൈപ്പൻഡറി ട്രെയിനി 160 ഒഴിവുണ്ട്. കാറ്റഗറി ഒന്ന് ഗ്രൂപ്പ് ബി വിഭാഗത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കെമിസ്ട്രി വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. കെമിസ്ട്രി വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. ഫിസിക്സും മാത്സും സബ്സിഡിയറിയായി പഠിക്കണം. കാറ്റഗറി രണ്ടിൽ ഗ്രൂപ്പ് സി പ്ലാന്റ് ഓപറേറ്റർ, എസി മെക്കാനിക്, ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെഷീനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, വെൽഡർ, മെക്കാനിക് ഡീസൽ, മെഷീനിസ്റ്റ് ഗ്രൈൻഡർ, ലബോറട്ടറി അസിസ്റ്റന്റ് ട്രേഡുകളിലാണ്ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ഐടിഐ സർടിഫിക്കറ്റും. പ്ലാന്റ് ഓപറേറ്ററിന് ഫിസിക്സ്/കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് സയൻസ് പ്ലസ്ടു. അല്ലെങ്കിൽ മാത്സ് വിഷയമായി പഠിച്ച പത്താം ക്ലാസ്സും ലബോറട്ടറി അസിസ്റ്റന്റ് ട്രേഡ് സർടിഫിക്കറ്റും. ഗ്രൂപ്പ്സി ഫോർ ടെക്നീഷ്യൻ ഒഴിവാണ്. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡ് സർടിഫിക്കറ്റും. താരാപ്പൂർ, കൽപ്പാക്കം എന്നിവിടങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31. വിശദവിവരത്തിന് www.recruit.barc.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..