News

പതിനാറുകാരിയെ പീഡിപ്പിച്ചത് ഇരുനൂറിലധികം പേര്‍ , നടുക്കുന്ന വിവരങ്ങള്‍ പുറത്ത്

പെണ്‍കുട്ടിയെ ഉപയോഗിച്ച് സംഘം ലക്ഷങ്ങള്‍ സമ്പാദിച്ചു

മധുര: പതിനാറുകാരിയെ പീഡിപ്പിച്ചത് ഇരുനൂറിലധികം പേര്‍. തമിഴ്‌നാട്ടില്‍ നിന്നാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മധുര സ്വദേശിനിയായ 16കാരിയാണ് നാലുവര്‍ഷമായി കൊടും ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരുന്നത്. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ പിതൃസഹോദരി ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റിലെ ആറുപേരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് താന്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ പെണ്‍കുട്ടി തുറന്നുപറഞ്ഞത്.

Read Also : തങ്ങളിപ്പോഴും വിശുദ്ധര്‍, തെറ്റ് ചെയ്തിട്ടില്ല : പശ്ചാത്തപം ഒരുതരിപോലുമില്ലാതെ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും

പിടിയിലായവരെല്ലാം സെക്‌സ് റാക്കറ്റിലെ കണ്ണികളാണ്. ഇവര്‍ കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവച്ചുവെന്നാണ് പൊലീസ് പറയുന്നത്. അച്ഛന്‍ മരിച്ചതോടെയാണ് പെണ്‍കുട്ടിക്ക് കഷ്ടകാലം തുടങ്ങിയത്. അമ്മ മാനസികരോഗിയായിരുന്നു. അവസരം മുതലെടുത്ത പിതൃസഹോദരി പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. എന്നാല്‍ ഇവര്‍ നിര്‍ബന്ധിച്ച് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസില്‍ വച്ച് പഠനവും നിറുത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇരുനൂറിലധികം പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇടനിലക്കാര്‍ വഴിയാണ് പുതിയ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കേസില്‍ അറസ്റ്റിലായ മറ്റൊരു സ്ത്രീയുടെ വീട്ടിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. മൊബൈല്‍ ഫോണും പണവും സ്വര്‍ണാഭരണങ്ങളും നല്‍കി ഇവര്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ പിടിയില്‍പ്പെടാതിരിക്കാന്‍ ഒരുസ്ഥലത്തും ഇവര്‍ അധികമായി തങ്ങിയിരുന്നില്ല. സംഘത്തില്‍ ഉള്‍പ്പെട്ട ഒരു ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തോടെയാണ് പലയിടത്തും പെണ്‍കുട്ടിയെ എത്തിച്ചിരുന്നത്. പെണ്‍കുട്ടിയെ ഉപയോഗിച്ച് സംഘം ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി പെണ്‍കുട്ടിയുടെയും പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരികയാണ്. ഉന്നതന്മാര്‍ ഉള്‍പ്പടെയുളളവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button