27 December Sunday

നാളെ അറിയാം നഗരസഭയുടെ നായകരെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2020

കൊച്ചി> ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, കൊച്ചി കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ കലക്ടറാണ് വരണാധികാരി. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മേയർ /മുനിസിപ്പൽ ചെയർമാൻ എന്നിവരുടെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച പകൽ 11നും ഡെപ്യൂട്ടി മേയർ/വൈസ് ചെയർമാൻ എന്നിവരുടെ തെരഞ്ഞെടുപ്പ് പകൽ രണ്ടിനും നടത്തും. ഓപ്പൺ ബാലറ്റുവഴിയാണ് തെരഞ്ഞെടുപ്പ്‌. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്തണം.

ആറിടത്ത്‌ വനിതാ ചെയർപേഴ്സൺ

ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിൽ ആറെണ്ണത്തിൽ വനിതകൾ ചെയർപേഴ്സൺമാരാകും. തൃപ്പൂണിത്തുറ, പറവൂർ, തൃക്കാക്കര, പിറവം, കൂത്താട്ടുകുളം എന്നീ മുനിസിപ്പാലിറ്റികളാണ് ചെയർപേഴ്സൺ സ്ഥാനം‌ വനിതകൾക്ക്‌ സംവരണം ചെയ്തിരിക്കുന്നത്‌. കളമശേരിയിൽ പട്ടികജാതി വനിതാ ചെയർപേഴ്സണാകും. അതതു മുനിസിപ്പൽ ഓഫീസുകളിലാണ്‌ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top