News

ഫാ.കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയേയും വിശുദ്ധരാക്കാന്‍ പ്രമുഖ എം.എല്‍.എ രംഗത്ത്

ഇവര്‍ നിരപരാധികളാണെന്ന് വിളിച്ചറിയിക്കാന്‍ പത്രസമ്മേളനം

കോട്ടയം: അഭയ കൊലക്കേസില്‍ ഫാ.കോട്ടൂരിനെയും സിസ്റ്റര്‍ സ്റ്റെഫിയേയും വിശുദ്ധരാക്കാന്‍ പ്രമുഖ എം.എല്‍.എ രംഗത്ത്, ഇവര്‍ നിരപരാധികളാണെന്ന് വിളിച്ചറിയിക്കാന്‍ പത്രസമ്മേളനം. കേസില്‍ സഭയുടെ നിലപാടിനു പിന്തുണ നല്‍കാനൊരുങ്ങുകയാണ് മധ്യകേരളത്തിലെ പ്രമുഖനായ എംഎല്‍എ . കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍, സി. സെഫി എന്നിവര്‍ക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം. ഇതിനായി അടുത്ത ദിവസം തന്നെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഇദ്ദേഹം ഒരുങ്ങുന്നത്.

Read Also : മതസൗഹാര്‍ദ്ദം തകര്‍ക്കും’; പാര്‍വതി തിരുവോത്ത് അഭിനയിക്കുന്ന സിനിമയുടെ പ്രമേയം ‘ദേശവിരുദ്ധ’മെന്ന് സെന…

സഭയെ പിന്തുണയ്ക്കുന്നതു വഴിയുള്ള ചില രാഷ്ട്രീയ നേട്ടങ്ങള്‍ പ്രതീക്ഷിച്ചാണ് ഈ എംഎല്‍എയുടെ നീക്കമെന്നാണ് സൂചന. മുമ്പ് ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ഇദ്ദേഹം ബിഷപ്പിനനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

ഇതേ മാതൃകയില്‍ തന്നെ അഭയക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ചില രേഖകള്‍ ഇദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. രേഖകള്‍ പൂര്‍ണമായി കൈയ്യിലെത്തിയാലുടന്‍ കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താനാണ് ഇദ്ദേഹത്തിന്റെ പദ്ധതി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button