ശ്രീനഗർ> ജമ്മു കശ്‌മീർ ഭരണസംവിധാനവും പൊലീസും ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനുശേഷം കുതിരക്കച്ചവടത്തിന് സൗകര്യമൊരുക്കുകയാണെന്ന് നാഷണൽ കോൺഫറൻസ്(എൻസി) അധ്യക്ഷൻ ഒമർ അബ്‌ദുള്ള. ചില പാർടികൾ പണവും സർക്കാർ സമർദവും ഉപയോഗിച്ച് ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻസി അംഗമായി ഷോപ്പിയാൻ ജില്ലയിൽനിന്നു വിജയിച്ച യാഷ്‌മീന ജാൻ ജമ്മു കശ്‌മീർ അപ്‌നി പാർടിയിൽ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഒമറിന്റെ പ്രതികരണം.
എന്തിനാണ് ഷോപ്പിയാനിലെ തങ്ങളുടെ പാർടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയതെന്ന് ഈ സംഭവം വിശദീകരിക്കുന്നുണ്ട്. ഇപ്പോൾ ബിജെപിയുടെ ബി ടീമിൽ ചേർന്ന സ്‌ത്രീ എൻസി സ്ഥാനാർഥിയായി മത്സരിച്ചയാളാണ്. ഭരണകൂടവും പൊലീസും ഭരിക്കുന്നവർക്ക് അനുകൂലമായി പ്രവർത്തിക്കുന്നതും അവരുടെ ശിങ്കിടികളാകുന്നതും നാണക്കേടാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..