കൊട്ടിയം > തെരഞ്ഞെടുപ്പിൽ വിജയിച്ചു. പക്ഷേ, അന്നമൂട്ടിയ തൊഴിൽ കൈവിട്ടില്ല. മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലൂർ ഈസ്റ്റ് മൂന്നാം വാർഡിൽനിന്ന് വിജയിച്ച ഷഹാൽ തെരഞ്ഞെടുപ്പ് തിരക്കുകൾക്കുശേഷം പഴയ ചുമട്ടുതൊഴിലാളിയായി ഉമയനല്ലൂരിലുണ്ട്.
"തൊഴിലും പൊതുപ്രവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിലകൊള്ളും'–- ഷഹാൽ പറഞ്ഞു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എ എ അസീസിന്റെ വാർഡിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷഹാലിന്റെ വിജയം. സിപിഐ എം അംഗവും ചുമട്ടുതൊഴിലാളി സിഐടിയു ഉമയനല്ലൂർ യൂണിറ്റ് കൺവീനറും കൂടിയാണ് ഷഹാൽ. ഭാര്യ: ഹയറുനിസ. മക്കൾ: ബിലാൽ, സൽമ, ആയിഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..