27 December Sunday

തൃശൂര്‍ കോര്‍പറേഷന്‍: എം കെ വര്‍ഗീസ് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2020

തൃശൂര്‍> തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് മേയര്‍സ്ഥാനാര്‍ഥിയായി എം കെ വര്‍ഗീസിനെ തീരുമാനിച്ചതായി ജില്ലാ കണ്‍വീനര്‍ എം  എം വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെട്ടിശേരി ഡിവിഷനില്‍ സ്വതന്ത്രനായി  വിജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫിന് പിന്തുണ  പ്രഖ്യാപിച്ചിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി രാമവര്‍മപുരം ഡിവിഷനില്‍നിന്നും വിജയിച്ച സിപിഐ എമ്മിലെ രാജശ്രീ ഗോപനെയും തീരുമാനിച്ചു. രണ്ടുവര്‍ഷത്തേക്കാണ് എം കെ വര്‍ഗീസിന് മേയര്‍സ്ഥാനം. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യം. ജനകീയ വികസനപദ്ധതികളുമായി മുന്നോട്ടുപോവുമെന്നും എം എം വര്‍ഗീസ് പറഞ്ഞു.  എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രികയിലെ കാര്യങ്ങള്‍  നടപ്പാക്കും.

മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജന്‍,  സിപിഐ ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, കൗണ്‍സിലര്‍ രാജശ്രീ ഗോപന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top