തിരുവനന്തപുരം> പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ജനങ്ങളെയും കര്‍ഷകരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന പ്രസ്താവനയിലൂടെ കുത്തകകളുടെ ഏജന്റാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. തെറ്റായ വിവരങ്ങളാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ മന്ത്രി പറഞ്ഞു.
എപിഎംസിയും മണ്ഡിയും നടപ്പാക്കുന്നില്ലെന്നത് കേരളത്തിന്റെ പ്രഖ്യാപിത നയമാണ്. 2003ല്‍ മാതൃകാ നിയമം കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍, കൃഷി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍, ഓരോ സംസ്ഥാനത്തിനും അത് നടപ്പാക്കുന്നതിലെ തീരുമാനത്തിന് അവകാശമുണ്ടായിരുന്നു. മണിപ്പുര്‍, ബിഹാര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളും എപിഎംസി ആക്ട് നടപ്പാക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ ബിഹാര്‍ അവരുണ്ടാക്കിയ ആക്ട് പിന്‍വലിച്ചു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തി, സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു.
കാര്‍ഷികവിള വിപണനത്തിനുള്ള മാര്‍ക്കറ്റുകള്‍ അഥവാ മണ്ഡികള്‍ കേരളത്തിന് ആവശ്യമില്ല. ഇവിടെനിന്നുള്ള നെല്ലും കൊപ്രയുമാണ് മിനിമം താങ്ങുവിലയില്‍ കേന്ദ്രം സംഭരിക്കുന്നത്. രണ്ട് കാര്‍ഷികവിഭവങ്ങളും സംഭരിക്കുന്നതിന് പ്രാദേശികമായി താഴെത്തട്ടുമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. 14 ജില്ലയിലും നെല്ല് സംഭരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷികവിഭവങ്ങള്‍ വില്‍പ്പനയ്ക്ക് മണ്ഡികളാണ് പ്രധാന ആശ്രയം. കാര്‍ഷിക വിഭവമെല്ലാം ഇങ്ങനെ വില്‍ക്കേണ്ടിവരുന്നതിനാല്‍ എപിഎംസിയും മണ്ഡികളും ആവശ്യമാകുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കേരളത്തെ ബാധിക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ പച്ചക്കള്ളമാണ്. എപിഎംസി ആക്ടും കരാര്‍ കൃഷി നിയമവും അവശ്യസാധന നിയമവും പരസ്പരം ബന്ധപ്പെട്ടവയാണ്. മൂന്നും ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കാനായി ഉണ്ടാക്കിയവയാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..