News

ഫഡ്‌നാവിസിന്റെ റെക്കോര്‍ഡ് പിന്നിലാക്കാന്‍ തയ്യാറെടുത്ത് ആര്യ

 

തിരുവനന്തപുരം: ഫഡ്നാവിസിന്റെ റെക്കോര്‍ഡ് പിന്നിലാക്കാന്‍ തയ്യാറെടുത്ത് ആര്യാ രാജേന്ദ്രന്‍ എന്ന ഇരുപത്തിയൊന്നുകാരി ബിജെപി നേതാവും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ റെക്കോര്‍ഡ് ആണ് ആര്യ തിരുത്തികുറിക്കു. ഇരുപത്തിയേഴാം വയസ്സിലാണ് ഫഡ്നാവിസ് നാഗ്പുര്‍ കോര്‍പ്പറേഷന്‍ മേയറായി സ്ഥാനമേറ്റത്.

Read Also : കോവിഡ് പ്രതിരോധം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവായ ധാരാവി ലോകത്തിനുതന്നെ മാതൃക

ഇരുപത്തിയൊന്നാം വയസ്സില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിട്ടുണ്ട്, ഫഡ്നാവിസ്. അന്ന് അതും റെക്കോര്‍ഡ് ആയിരുന്നു. കൗണ്‍സിലര്‍ ആയ ശേഷം ഫഡ്നാവിസിന് മേയര്‍ പദത്തില്‍ എത്താന്‍ ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ആര്യ പക്ഷേ, ഇരുപത്തിയൊന്നാം വയസ്സില്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം മേയര്‍ പദവിയില്‍ എത്തും.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയാണ് ആര്യ തിങ്കളാഴ്ച സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. മേയര്‍ ആയി ആര്യയെ നിയോഗിക്കാനുള്ള നിര്‍ദേശത്തിന് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.

മുടവന്‍മുകളില്‍നിന്ന് 549 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ആര്യ കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button