Latest NewsNewsSaudi Arabia

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് കസ്‌റ്റംസ്‌ പിടികൂടി

റിയാദ് : സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഇനത്തില്‍ പെട്ട ഗുളികകള്‍ കസ്‌റ്റംസ്‌ പിടികൂടിയിരിക്കുന്നു. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് നാര്‍ക്കോട്ടിക് സെല്‍ കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതിനു പുറമെ ഇതിനു പിന്നിലുള്ള സംഘത്തെ റിയാദില്‍ വെച്ച്‌ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് ഇനത്തില്‍ പെട്ട 11,375,600 ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമമാണ് തകര്‍ത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ നുജൈദി പറഞ്ഞു.

സംഘത്തില്‍ മൂന്ന് സൗദികളും നാല് വിദേശികളുമായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലെ എല്ലാ അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് മുമ്ബായി നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ ഇവരെ റിമാന്‍ഡ് ചെയ്യുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button