KeralaLatest NewsIndia

തമിഴ്‌നാട്ടില്‍ തിരുവനന്തപുരം സ്വദേശിയെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; പൊലീസിന്റെ വിശദീകരണം അമ്പരപ്പിക്കുന്നത്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ അല്ലൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവം ആള്‍ക്കൂട്ട ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്.

ഇവര്‍ അല്ലൂര് എത്തിയതെന്തിനെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. കെട്ടിയിട്ട ശേഷമാണ് ക്രൂരമായി ഇരുവരേയും മര്‍ദ്ദിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനും മര്‍ദ്ദനമേറ്റു. പൊലീസ് എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

read also: അതിർത്തി കടന്നെത്തുന്ന തീവ്രവാദത്തിൻ്റെ പുതുവഴികൾ; ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളും നുഴഞ്ഞ് കയറാൻ ഉപയോഗിക്കുന്നു

ഇന്നലെ രാത്രി 12 മണിയോടെ തിരുച്ചിറപ്പള്ളി നഗരത്തിന് സമീപമുള്ള ജിയാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ദീപുവിനെയും അരവിന്ദനെയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇത് വാക്കുതര്‍ക്കത്തിലും പിന്നീട് മര്‍ദനത്തിലും കലാശിക്കുകയായിരുന്നു.  സാരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ ദീപുവിനെ പിടികൂടി തിരികെ എത്തിച്ച്‌ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിവരമറിഞ്ഞ് ജിയാപുരം പോലീസ് സ്ഥലത്തെത്തി ദീപുവിനെ മഹാത്മഗാന്ധി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. ഇതിനിടെ വാഴത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന അരവിന്ദിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് മരിച്ച ദീപുവെന്ന് വിവരമുണ്ട്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ തേടി തമിഴ്‌നാട് പോലീസ് തിരുവനന്തപുരത്ത് എത്തും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button