News

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന ആശയത്തിന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ബിജെപി

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് വന്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വെബിനാറുകള്‍ നടത്താനൊരുങ്ങി ബി.ജെ.പി. ഇതിനായി അടുത്ത കുറച്ച് ആഴ്ചകളിലായി 25 വെബിനാറുകള്‍ നടത്താനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവിന്റെ ഭാര്യ

ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, അക്കാദമീഷ്യന്‍മാര്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങി നിരവധിയാളുകള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നതു രാജ്യത്തിന്റെ ആവശ്യമാണെന്നായിരുന്നു 80ാമത് ആള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫിസേഴ്‌സ് കോണ്‍?ഫറന്‍സില്‍ മോദി പറഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button