കാഞ്ഞങ്ങാട് > മുസ്ലിം ലീഗുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ വീട് സന്ദർശിക്കാനെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. നേതാക്കളെ നാട്ടുകാർ തടഞ്ഞു.
ഔഫിനെ കുത്തിക്കൊന്നവരേയും ഇതിന് ഗൂഢാലോചന നടത്തിയവരേയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഔഫിന്റെ വീട്ടിലെത്തുന്നതിനു മുന്‍പു തന്നെ മുനവ്വറലി ശിഹാബ് തങ്ങളുടെ വാഹനം തടയുകയുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെ ഔഫിന്റെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. പിന്നീട് മുനവ്വറലിയെ മാത്രം വീട്ടില്‍ പ്രവേശിപ്പിക്കാമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..