KeralaLatest NewsNews

ബെഹ്റക്ക് ആശ്വാസം, ഡിജിപി സ്ഥാനം ഒഴിയേണ്ടതില്ല എന്ന് ടിക്കാറാം മീണ

മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും, ഏപ്രിൽ അവസാനമോ മെയ് ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്, അംഗവൈകല്യമുള്ളവർക്കും 80 വയസിന് മുകളിലുള്ളവർക്കും ഇത്തവണ പോളിഗ് ബൂത്തിലെത്താതെ വോട്ട് ചെയ്യാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം മൂന്നര വർഷമായി ഡിജിപി സ്ഥാനത്ത് തുടരുന്ന ലോകനാഥ് ബെഹ്റക്ക് ബാധകമല്ലെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിലവിലെ നിർദ്ദേശം ഡിജിപിക്ക് ബാധകമല്ല. ബെഹ്റയെ മാറ്റുന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also related: കാര്‍ഷിക നിയമം കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? എന്നിട്ടും പഞ്ചാബിന് വേണ്ടി വിലാപം: പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണം എന്ന കമ്മിഷന്റെ നിർദേശപ്രകാരം ബെഹ്റയെ മാറ്റും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷ്ണറുടെ വിശദീകരണം.

Also related: കാശ്മീര്‍ ജനതയ്ക്കും ഇനി ആരോഗ്യ പരിരക്ഷ; ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്

മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഏപ്രിൽ അവസാനമോ മെയ് ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. അംഗവൈകല്യമുള്ളവർക്കും 80 വയസിന് മുകളിലുള്ളവർക്കും ഇത്തവണ പോളിഗ് ബൂത്തിലെത്താതെ വോട്ട് ചെയ്യാം എന്നും മീണ വ്യക്തമാക്കി. ഇതിനായി കളക്‌ടർക്ക് അപേക്ഷ നൽകിയാൽ ഇവർക്ക് തപാൽ വോട്ടിന് അനുമതി നൽകും എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button