Latest NewsNewsIndia

കോൺഗ്രസ് പുറത്താക്കിയ വനിതാ എംഎൽഎ ബിജെപിയിലേക്ക്

ഗുവാഹത്തി :കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയ വനിതാ എംഎൽഎ ബിജെപിയിൽ ചേരുമെന്ന് സൂചന. മുൻ മന്ത്രിയും എംഎൽഎയുമായ അജന്ത നിയോഗിനെയാണ് കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

Read Also : 41 ദിവസം നീണ്ട മണ്ഡലകാലത്തിനു ഇന്ന് പരിസമാപ്തി

ശനിയാഴ്ച സംസ്ഥാനത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നിയോഗ് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയോഗിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. അടുത്തിടെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും, ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ഹിമന്ദ ബിശ്വ ശർമ്മയുമായും നിയോഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തിര നടപടിയെന്നോണം പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button