Latest NewsNewsIndia

രാജ്യത്ത് കോണ്ടം വില്‍പനയിൽ റെക്കോർഡ് വർദ്ധനവ്

ചെന്നൈ: 2020ല്‍ രാജ്യത്ത് കോണ്ടം വില്‍പ്പന വര്‍ധിച്ചതായി പഠനം. രാത്രിയേക്കാള്‍ പകല്‍ സമയങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതല്‍ കോണ്ടം വാങ്ങിയതെന്നാണ് ആപ്പായ ഡന്‍സോ നടത്തിയ പഠനം പറയുന്നത്.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവിന്റെ ഭാര്യ

ലോക്ക്ഡൗണ്‍ കാലത്ത് ഡന്‍സോ ആപ്പിലൂടെയുള്ള കോണ്ടം വില്‍പന രാത്രിയേക്കാള്‍ പകല്‍ സമയങ്ങളില്‍. പകല്‍ സമയത്ത് ആപ്പിലൂടെയുള്ള കോണ്ടം വില്‍പന ഹൈദരാബാദില്‍ ആറിരട്ടിയും ചെന്നൈയില്‍ അഞ്ചിരട്ടിയും ജയ്പുരില്‍ നാലിരട്ടിയും മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മൂന്നിരട്ടിയും ഇക്കാലത്ത് കൂടിയെന്നും പഠനം വ്യക്തമാക്കുന്നു.

ഗര്‍ഭനിരോധന ഗുളികയായ ഐ പില്‍ വില്‍പനയും ഗര്‍ഭം പരിശോധിക്കുന്ന പ്രഗ്‌നന്‍സി കിറ്റ് വില്‍പനയും 2020ല്‍ കുത്തനെ ഉയര്‍ന്നു. ലോക്ക് ഡൗണ്‍ കാലത്ത് സിഗരറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന റോളിംഗ് പേപ്പര്‍ വില്‍പ്പനയിലും വന്‍ വര്‍ധനയുണ്ടായതായി പഠനം പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button