KeralaLatest NewsNews

അധികാരത്തെ ഭ്രാന്തായി എടുക്കരുത്; പികെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെതിരെ കെഎം ഷാജി

എം പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ലീഗ് പ്രവർത്തന സമിതി തീരുമാനമെടുത്ത സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ഒളിയമ്പ്, ഇത് ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെതിരെയുള്ള സ്വരചേർച്ചയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത് സൂചിപ്പിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെതിരെ കെഎം ഷാജി

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെതിരെ ഒളിയമ്പുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജയിക്കുന്നതുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്ത് നിൽക്കുന്നവർക്കാണ് അത് കൂടുതലുള്ളത് എന്ന പരോക്ഷ വിമർശനമാണ് കെ എം ഷാജി ഉന്നയിച്ചിരിക്കുന്നത്.

Also related: യുപിയെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്, നിയമം കർശനമായി നടപ്പാക്കും

എം പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ലീഗ് പ്രവർത്തന സമിതി തീരുമാനമെടുത്ത സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ഒളിയമ്പ്.  ഇത് ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെതിരെയുള്ള സ്വരചേർച്ചയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത് സൂചിപ്പിക്കുന്നത്.

Also related: കാശ്മീരിൽ 4 ജി ഇന്‍റർനെറ്റ്‌ നിരോധനം ജനുവരി വരെ നീട്ടി

അധികാരമില്ലെങ്കിൽ നിലനിൽക്കാനാവില്ല എന്ന രീതി ലീഗിൻ്റേതല്ല. അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങൾ അറിഞ്ഞു കൊണ്ട് തെരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേൽപ്പിക്കുന്ന ഉത്തരവാദിത്വമാണ് നിർവ്വഹിക്കേണ്ടത് എന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് പ്രതിനിധികൾക്ക് നാദാപുരം കുമ്മക്കോട് ഒരുക്കിയ സ്വീകരണ യോഗത്തിൽ കെ എം ഷാജി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button