Latest NewsNewsIndia

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ലഡാക്ക് സുരക്ഷിതം, ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും ഒരു ബാഹ്യശക്തിയും തൊടില്ല

“കേന്ദ്രത്തിൽ ശക്തരായ മന്ത്രിമാരുള്ളപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ആശങ്ക വേണ്ട. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ലഡാക്കിലെ ജനങ്ങൾക്ക് ആദ്യമായി തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായി"

 

മുംബൈ: കേന്ദ്രത്തിൽ ശക്തരായ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ രാജ്യത്തിന് പുറത്ത് നിന്നുള്ള ഒരു ശക്തിക്കും ഇന്ത്യയെ തൊടാനാവില്ലെന്ന് ലഡാക്കിൽനിന്നുള്ള ബി.ജെ.പി. എം.പി. ജാംയാങ് സെറിങ് നംഗ്യാൽ. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിംഗും ഒപ്പം അമിത് ഷായുമുള്ളപ്പോൾ ഇന്ത്യയുടെ ഒരിഞ്ച് മണ്ണിൽ പ്പോലും ബാഹ്യശക്തികൾ സ്പർശിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ലഡാക്ക് സുരക്ഷിമാണെന്നും അദ്ദേഹം പറഞ്ഞു.

Also related: ഗുരുവായൂര്‍ ദര്‍ശനം ; നിബന്ധനകളില്‍ മാറ്റം വരുത്തി കലക്ടര്‍

“കേന്ദ്രത്തിൽ ശക്തരായ മന്ത്രിമാരുള്ളപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ആശങ്ക വേണ്ട. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ലഡാക്കിലെ ജനങ്ങൾക്ക് ആദ്യമായി തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായി” മുംബൈയിൽ മാധ്യമങ്ങളോട് നംഗ്യാൽ പറഞ്ഞു.

Also related: അക്രമ പരമ്പര: തിരുവനന്തപുരത്തും തൃശ്ശൂരും സിപിഎം – ബിജെപി സംഘർഷം

“ലഡാക്കിലായാലും അരുണാചൽ പ്രദേശിലായാലും അതിർത്തികൾ സുരക്ഷിതമാണ്. രാജ്യാതിർത്തികൾ സംരക്ഷിക്കുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങളാണ് മോദി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button