കോതമംഗലം> മുന്‍ കായികതാരവും സിഐഎസ്‌എഫ് ഇൽ സബ് ഇൻസ്പെക്ടറുമായ വി എ ഇബ്രാഹിം (52) ബാംഗ്ലൂരില്‍ അന്തരിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ് . കോവിഡ് ബാധിതനായി ഒക്ടോബർ 30 ന് ബാംഗ്ലൂർ രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതാണ്. കോവിഡ് നെഗറ്റീവായ ശേഷം ഒരു മാസത്തിൽ അധികമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു. കൂടുതൽ നല്ല ചികിത്സക്കായി കേരളത്തിലേക്ക് മാറ്റുന്നതിനിടയിൽ ഗുരുതര അവസ്ഥയിലാകുകയും ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു.
CISF ൽ സബ് ഇൻസ്പെക്ടറായി ബാംഗ്ലൂർ വിമാനത്താവളത്തിൽ സേവമനുഷ്ഠിക്കുകയായിരുന്നു. 1981 ല്‍ നടന്ന ഇന്ത്യൻ നാഷണല്‍ ഓപ്പൺ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പില്‍ അണ്ടർ 19 തലത്തില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് കായിക ശ്രദ്ധ ആകര്‍ഷിക്കുന്നത്. അതെ വർഷം ജി. വി. രാജ അവാർഡ് അദ്ദേഹത്തെ തേടിയെത്തി .
നിരവധി കായിക മേളകളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് . 1979 നാഷണൽ സ്‌കൂൾസ് മീറ്റിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം, 1982 ൽ കേരള സംസ്ഥാന ചാമ്പ്യൻ , 1990 ൽ ആൾ ഇന്ത്യ CISF ചാമ്പ്യൻ എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .
ഊന്നുകള്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, തിരുവന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, വിടിഎം NSS കോളേജ് ധനുവച്ചപുരം എന്നിവിടങ്ങളില്‍ നിന്നായിരുന്നു വിദ്യാഭ്യാസം.
പരേതനായ വാളൻ ആലിയുടെയും നാച്ചിയുടെയും ഇളയ മകനാണ് . ഭാര്യ റസീന, മക്കള്‍ അമിയ, അഹന്‍ . സഹോദരങ്ങൾ: യൂസഫ് , റഹീം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..