Latest NewsNewsIndia

ബംഗാൾ മോദിയ്ക്ക് കൈമാറൂ.. സുവേന്ദു അധികാരി

നങ്ങള്‍ക്കു വേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ സംവിധാനം കൊണ്ടുവരാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. തൃണമൂലിന് അച്ചടക്കം നഷ്ടമായി.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറണമെന്ന് മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മാത്രമേ ബംഗാളില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകൂവെന്നും സുവേന്ദു പറഞ്ഞു. കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതി പ്രകാരം ലഭിക്കേണ്ട ആനുകൂല്യം മമത സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് സുവേന്ദു ആരോപിച്ചു. നേരത്തെ, പ്രധാനമന്ത്രിയും ഇക്കാര്യം പറഞ്ഞിരുന്നു. 21 വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു എന്നതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും സുവേന്ദു പറഞ്ഞു.

Read Also: ചൈന യുഎസിനെ കടത്തിവെട്ടുമോ? സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഇന്ത്യ

എന്നാൽ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ സംവിധാനം കൊണ്ടുവരാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. തൃണമൂലിന് അച്ചടക്കം നഷ്ടമായി. തൃണമൂല്‍ വിട്ടു വന്ന താന്‍ ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകരായിരിക്കുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച്‌ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button