തിരുവനന്തപുരം > എസ്‌എഫ്ഐയുടെ അമ്പതാം വാർഷികാഘോഷങ്ങൾ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പകൽ മൂന്നിന് തിരുവനന്തപുരം നായനാർ പാർക്കിലാണ് പരിപാടി. എസ്‌എഫ്‌ഐ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രകാശനവും നിർവഹിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ പൂർവകാല എസ്‌എഫ്‌ഐ ഭാരവാഹികളുടെ സംഗമവും ഉണ്ടാകും. എറണാകുളത്ത് പൂർത്തിയായ അഭിമന്യൂ സ്മാരക പഠനകേന്ദ്രത്തിന്റെ ഉദ്‌ഘാടനം 29ന് പകൽ 3.30ന് മുഖ്യമന്ത്രി നിർവഹിക്കും.
30ന് സ്ഥാപക ദിനാചരണം
സ്ഥാപകദിനമായി ആചരിക്കുന്ന 30ന് യൂണിറ്റ്‌തലം മുതൽ സംസ്ഥാനതലം വരെയുള്ള കേന്ദ്രങ്ങളിൽ പതാക ഉയർത്തും. അന്നുതന്നെ കലാ സാംസ്കാരിക പരിപാടികളോടുകൂടിയ ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കമാകും. 28ന് മുഴുവൻ ഏരിയ കേന്ദ്രത്തിലും ജാഥകളും യൂണിറ്റ്‌തലംമുതൽ മുൻകാല എസ്‌എഫ്‌ഐ ഭാരവാഹികളുടെയും പ്രവർത്തകരുടെയും സംഗമവും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..