KeralaMollywoodLatest NewsNewsEntertainment

ഈ ജന്മദിനത്തിൽ ഒരു ഫോണ്‍ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി; വേദനയോടെ രഞ്ജിത്

ക്രിസ്മസ് നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓര്‍മദിവസം ആണ്

ഇന്ന് ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ പ്രിയ സുഹൃത്തിന്റെ വേദനയുടെ ഓർമ്മകൾ പങ്കുവച്ചു സംവിധായകന്‍ രഞ്ജിത്ത്. അകാലത്തിൽ വിടപറഞ്ഞ സംവിധായകൻ സച്ചിയുടെ ജന്മദിനം കൂടിയാണ് ഇന്ന് . ഈ ദിനത്തില്‍ ഫേസ്ബുക്കില്‍ സച്ചിയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും രഞ്ജിത് പങ്കുവച്ചു.

‘ഡിസംബര്‍ 25 പോയ വര്‍ഷം ഈ നാളില്‍ ഞാന്‍ നിന്നെ വിളിച്ചത് ജന്മദിന ആശംസകള്‍ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോണ്‍ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി. ക്രിസ്മസ് നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓര്‍മദിവസം ആണ്.’-എന്നാണ് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും…

Posted by Ranjith Balakrishnan on Thursday, December 24, 2020

കഴിഞ്ഞ ജൂണ്‍ 18 നായിരുന്നു സച്ചിയുടെ മരണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button