KeralaLatest NewsNews

പദ്മനാഭസ്വാമി ക്ഷേത്ര വിധിയിൽ ഭക്തർക്കൊപ്പം നിന്ന് മുഖ്യമന്ത്രിയെ വിമർശിച്ചു; കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു. അഗ്നിരക്ഷാ സേന അസിസ്റ്റന്റ് മാനേജർ കെ എൽ രമേശനെയാണ് പിരിച്ചു വിട്ടത്. പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിച്ച് രമേശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

അതേസമയം അച്ചടക്ക ലംഘനം നടത്തിയതിനാണ് രമേശിനെതിരെ നടപടിയെടുത്തതെന്നാണ് കിയാൽ അധികൃതർ നൽകുന്ന വിശദീകരണം. ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്നാണ് രമേശ് പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു സംഘം ജീവനക്കാർ കിയാൽ എംഡിയ്ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

Also Read: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 51 കാരൻ പിടിയിൽ

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. പ്രധാനമന്ത്രിയെ നിന്ദ്യമായ രീതിയിൽ ആക്ഷേപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും ഉണ്ടാകാതിരിക്കുകയും എന്നാൽ മുഖ്യമന്ത്രിയെ വസ്തുതാപരമായി വിമർശിക്കുന്ന വ്യക്തികൾക്കെതിരെ പോലും പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് ഫാസിസമാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button