KeralaCinemaMollywoodLatest NewsNewsEntertainment

പ്രതിസന്ധി ഘട്ടങ്ങളിൽ കാവ്യയ്ക്കൊപ്പമായിരുന്നു, ദിലീപ് എന്നും ഏട്ടന്റെ സ്ഥാനത്ത്; നടിയുടെ വെളിപ്പെടുത്തൽ

പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും കാവ്യയ്ക്കൊപ്പമായിരുന്നു താനെന്ന് വെളിപ്പെടുത്തി സുജ കാർത്തിക

ദിലീപ് ചിത്രങ്ങളിലെ പ്രധാന നടിമാരിൽ ഒരാളാണ് സുജ കാർത്തിക. താരത്തിന്റെ അടുത്ത സുഹൃത്ത് കാവ്യ മാധവൻ ആണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും കാവ്യയ്ക്കൊപ്പമായിരുന്നു താനെന്ന് വെളിപ്പെടുത്തി സുജ കാർത്തിക. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുജ കാര്‍ത്തിക കാവ്യ മാധവനെക്കുറിച്ച് വാചാലയായത്.

Also Read: ‘സ്‌ക്രിപ്റ്റ് തീരാറായി ക്ലൈമാക്‌സ് എഴുതി തുടങ്ങി’- ഷാനവാസിന്റെ അവസാന ഫോൺ വിളി ഇങ്ങനെ

ദിലീപ് ഏട്ടനെപ്പോലെയാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാര്‍ത്തികയായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ സുജ കാർത്തികയും ഉണ്ടാകുമോയെന്ന സംശയത്തിലാണ് ആരാധകർ.

അതേസമയം, സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു. സുജ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button